December 29, 2025

വൈബായി വയനാടൻ വെൽനസ്

0
IMG-20251227-WA0227
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിച്ചു കൊണ്ട് ജീവിതശൈലീ രോഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം- വൈബ് 4 വെൽനെസ് ക്യാംപയിനിന്റെ ജില്ലാതല പ്രീലോഞ്ചിങ്‌ പരിപാടികൾ കൽപ്പറ്റയിൽ നടന്നു. സിനിമാതാരവും ഫിറ്റ്നസ് കോച്ചുമായ അബൂ സലീം വർകൗട്ട് ഫോർ വെൽനസിലൂടെ പ്രീലോഞ്ചിങ്ങ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. പുലർകാലം ഫിറ്റ്നസ് ക്ലബ്ലിന്റെ മ്യൂസിക്കൽ വർക്കൗട്ടും അരങ്ങേറി. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നാരംഭിച്ച വാക് ഫോർ വെൽനസ് സാമൂഹ്യ നടത്ത പരിപാടി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി ഫ്ലാഗ് ഓഫ് ചെയ്തു.

 

സിവിൽ സ്റ്റേഷനിൽ നടന്ന പ്രചാരണ ബോധവൽക്കരണ പരിപാടി എഴുത്തുകാരൻ ബാലൻ വേങ്ങര ഉദ്ഘാടനം ചെയ്തു. കവയിത്രിയും എഴുത്തുകാരിയുമായ പ്രീത ജെ പ്രിയദർശിനി മുഖ്യാതിഥിയായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി അദ്ധ്യക്ഷയായ ചടങ്ങിൽ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിനോയ്, എൻ.പി.എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. കെ.ആർ ദീപ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. പി.എസ് സുഷമ, നഗരസഭ കൗൺസിലർ ബിന്ദു, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൽപ്പറ്റ ബ്രാഞ്ച് സെക്രട്ടറി ഡോ. സ്‌മിത, കെഫോഗ് പ്രതിനിധി ഡോ. ആലീസ്, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പ്രതിനിധി ഡോ. ഷാനവാസ്, ഭാരതീയ ചികിത്സാ വകുപ്പ് സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ആരിഫ, ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ.എം മുസ്തഫ, ബയോളജിസ്റ്റ് കെ ബിന്ദു, ജൂനിയർ കൺസർട്ടന്റ് കെ.എസ് നിജിൽ, രാജേഷ് എന്നിവർ സംസാരിച്ചു.

 

ഉണർവ് നാടൻ കലാസംഘം അവതരിപ്പിച്ച കലാപരിപാടികളും പൂതാടി കുടുംബോരോഗ്യ കേന്ദ്രം അവതരിപ്പിച്ച തുടിയും കൈക്കൊട്ടിക്കളിയും അരങ്ങേറി. ഡോക്‌ടർമാർ, ആരോഗ്യപ്രവർത്തകർ, കലാ കായിക പ്രവർത്തകർ, സാമൂഹ്യ – സന്നദ്ധ സംഘടനാ പ്രവർത്തകർ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യകരമായ ജീവിതരീതികൾ പ്രോത്സാഹിപ്പിച്ച് ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ ആളുകളെ പ്രാപ്‌തമാക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിചരണം എന്നീ നാല് അടിസ്ഥാന ഘടകങ്ങൾ സമൂഹത്തിലേക്കെത്തിക്കാൻ നിരന്തര ബോധവൽക്കരണം സംഘടിപ്പിക്കും. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി സാമൂഹ്യാധിഷ്‌ഠിത ജീവിത ശൈലീമാറ്റ പരിപാടികളും പരിപാടിയുടെ ഭാഗമായി ആവിഷ്കരിച്ച് നടപ്പിലാക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *