സംസ്ഥാന സിവിൽ സർവീസ് ചെസ്സിൽ മീനങ്ങാടി സ്വദേശി വി.ആർ സന്തോഷിന് രണ്ടാം സ്ഥാനം
മീനങ്ങാടി :തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന സിവിൽ സർവീസ് ചെസ് ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വി.ആർ സന്തോഷ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഈ മികച്ച പ്രകടനത്തോടെ, ഡൽഹിയിൽ നടക്കാനിരിക്കുന്ന ദേശീയ സിവിൽ സർവീസ് ചെസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാൻ സന്തോഷ് യോഗ്യത നേടി. വയനാടിനും മീനങ്ങാടി പഞ്ചായത്തിനും ഒരുപോലെ അഭിമാനകരമായ നേട്ടമാണിത്.





Leave a Reply