April 30, 2026

മികച്ച സോഷ്യൽ ഒൻട്രപ്രണർക്കുള്ള ജെ.സി.ഐ പുരസ്കാരം വി.കെ ശിഹാബിന്

0
IMG_20260106_144344
By ന്യൂസ് വയനാട് ബ്യൂറോ

 

 

മലപ്പുറം: ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ സി ഐ ) ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച സോഷ്യൽ ഒൻട്രപ്രണർക്കുള്ള പുരസ്കാരം വി.കെ ശിഹാബ് ഏറ്റുവാങ്ങി. മലപ്പുറം എം.എൽ.എ പി. ഉബൈദുള്ളയാണ് പുരസ്കാര സമർപ്പണം നിർവ്വഹിച്ചത്. വയനാട് കേന്ദ്രമായി ഓട്ടിസം ബാധിച്ച കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ‘ടൈം ഫോർ കിഡ്‌സ് ഒ.ടി ആൻഡ് സി.ആർ.സി’ (ടൈം ഫോർ കിഡ്സ്‌ ഒ റ്റി ആൻഡ്‌ സി ആർ സി) എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് വി.കെ ശിഹാബ്. തന്റെ സ്ഥാപനത്തിലെ തെറാപ്പിസ്റ്റുകളുടെയും മറ്റ് ജീവനക്കാരുടെയും അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങൾക്കും ടീം വർക്കിനും ലഭിച്ച അംഗീകാരമാണിതെന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയുടേതിലുപരി, ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി തങ്ങൾ നടത്തുന്ന കൂട്ടായ പരിശ്രമങ്ങൾക്കുള്ള വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *