ഉദയ ഫുട്‌ബോള്‍ ജനുവരി 16ന് തുടങ്ങും. പോസ്റ്റര്‍ പ്രകാശനം ചെയ്തു
മാനന്തവാടി: വയനാടിന്റെ ലോകകപ്പ് എന്നറിയപ്പെടുന്ന കൊയിലേരി ഉദയ വായനശാലയുടെ 20-ാമത് ഉദയ ഫുട്‌ബോള്‍ ജനുവരി 16 മുതല്‍ ഫെബ്രുവരി 1 വരെ മാനന്തവാടി വളളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍വെച്ച് നടത്തപ്പെടും. ടിക്കറ്റോ, പാസോ ഇല്ലാതെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സൗജന്യപ്രവേശനം നല്‍കുന്ന ടൂര്‍ണ്ണമെന്റില്‍ ഈ വര്‍ഷം കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍,വയനാട് ജില്ലകളില്‍ നിന്നുളള മികച്ച ക്ലബുകള്‍ അണിനിരക്കും.മലയാളി വ്യവസായിയും റിഷി ഗ്രൂപ്പ് ചെയര്‍മാനുമായ ജോസഫ് ഫ്രാന്‍സിസ് വടക്കേടത്താണ് ടൂര്‍ണ്ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍.
കഴിഞ്ഞ ഒന്നരപതിറ്റാണ്ടിലേറെ നടത്തിവരുന്ന ഉദയ ഫുട്‌ബോളില്‍കൂടി ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തിവന്നത്. ഈ വര്‍ഷവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കാണികള്‍ക്കും നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കും. വിജയികള്‍ക്ക് വടക്കേടത്ത് മൈക്കിള്‍ ഫ്രാന്‍സിസ്, മറിയം മൈക്കിള്‍ എന്നിവരുടെ സ്മരണാര്‍ത്ഥം വിവിധ തലങ്ങളിലായി 1 ലക്ഷം രൂപ പ്രൈസ്മണിയും നല്‍കും. മുരളീദാസ് ആയിപ്പൊയില്‍ ചെയര്‍മാനായും, കമ്മന മോഹനന്‍ ജനറല്‍ കണ്‍വീനറുമായി 51 അംഗ കമ്മിറ്റിയാണ് ടൂര്‍ണ്ണമെന്റ് ഒരുക്കുന്നത്. ടൂര്‍ണ്ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വ്വഹിച്ചു. ബാബു ഫിലപ്പ്, ഷാജി തോമസ്, കുഞ്ഞാപ്പ വിന്‍സ്‌പോട്ട്, മാവറ വര്‍ക്കി, പി.സി.ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോണ്‍: 9048040076, 9447682472





Leave a Reply