June 30, 2026

ലെൻസ്ഫെഡ് ജില്ലാ സമ്മേളനം ബത്തേരിയിൽ നടന്നു

0
IMG_20260106_152228
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: വയനാട് ജില്ലയുടെ നിർമ്മാണ മേഖലയുടെ സമഗ്ര വികസനത്തിനായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഹൈറിസ്ക് ബിൽഡിങ്ങുകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും, പഞ്ചായത്ത്-മുനിസിപ്പാലിറ്റി വ്യത്യാസമനുസരിച്ച് കെട്ടിടങ്ങളുടെ ഉയരത്തിന്മേൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

​ബത്തേരിയിൽ നടന്ന സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ് അറക്കൽ ഹാരിസ് പതാക ഉയർത്തിയതോടെയാണ് തുടക്കമായത്. തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അറക്കൽ ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി രവീന്ദ്രൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണവും നടത്തി.

​സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ സലീൻ കുമാർ (ജോയിന്റ് സെക്രട്ടറി), എ.സി. മധുസുധനൻ, വൈസ് പ്രസിഡന്റുമാരായ കെ. സുരേന്ദ്രൻ, ഇ.പി. ഉണ്ണിക്കൃഷ്ണൻ എന്നിവരും ബത്തേരി മുനിസിപ്പൽ കൗൺസിലർ മംഗലശ്ശേരി നൗഷാദ്, ജില്ലാ സ്റ്റാറ്റ്യൂട്ടറി അംഗം ബെഞ്ചമിൻ എന്നിവരും സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു. ജില്ലാ ട്രഷറർ ടി. രാമകൃഷ്ണൻ ചടങ്ങിന് നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *