April 25, 2026

കാർഷിക മേഖലയിലെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കർഷകർ തയ്യാറാകണം – കിസാൻ സർവീസ് സൊസൈറ്റി

0
IMG_20260112_171257
By ന്യൂസ് വയനാട് ബ്യൂറോ

 

 

തിനപുരം: കിസാൻ സർവീസ് സൊസൈറ്റിയും ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയും തിനപുരത്ത് സംഘടിപ്പിച്ച കർഷക സെമിനാർ മൂപ്പൈനാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഷഫീക് അടാട്ടിൽ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലെ പുതിയ സാധ്യതകളെയും, സാങ്കേതിക വിദ്യകളെയും ഉപയോഗപ്പെടുത്താൻ കർഷകർ തയ്യാറാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സെമിനാറിൽ പങ്കെടുത്ത കർഷകർക്ക് വളങ്ങൾ സൗജന്യമായി വിതരണം ചെയ്തു. ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ കാപ്പി കർഷകർക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി തുടർ സേവനങ്ങളും കർഷകർക്ക് ലഭ്യമാക്കും. കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാട് ജനറൽ സെക്രട്ടറി സൽമാൻ എൻ റിപ്പൺ അധ്യക്ഷത വഹിച്ചു. അഗ്രികൾച്ചറൽ എക്സ്പെർട്ട് അനഘ വിഷയാവതരണം നടത്തി.പ്രോജക്ട് കോർഡിനേറ്റർ ഷമീൽ പി കെ, അസീസ് കുന്നത്ത്, ജംഷീർ പരണിക്കൽ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *