തരുവണയിൽ സാന്ത്വന സ്പർശമായി പാലിയേറ്റീവ് ദിനാചരണം
തരുവണ: ലോക പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തരുവണയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സാന്ത്വന പരിചരണത്തിന്റെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പാലിയേറ്റീവ് പ്രവർത്തകർ തരുവണ ടൗണിൽ സന്ദേശ റാലി നടത്തി.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സലാം പി.കെ. പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ സാബു പി. ആന്റണി, എകരത്ത് മൊയ്തുഹാജി, സി.ബി. മജീദ്, ഇബ്രാഹിം വെട്ടൻ, കെ.കെ. ചന്ദ്രശേഖരൻ, ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply