April 30, 2026

പുൽപ്പള്ളിയിൽ കാറിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

0
IMG_20260115_193309
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: പുൽപ്പള്ളി ചെറ്റപ്പാലത്ത് നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെറ്റപ്പാലം താഴെ അടിവാരം കലിങ്കിന് സമീപം താമസിക്കുന്ന പെയിന്റിംഗ് തൊഴിലാളി അരയംകോണത്ത് രാഹുലിന്റെ ഭാര്യ അഞ്ജുവിനാണ് (28) അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം ചെറ്റപ്പാലം കുരിശുപള്ളിക്ക് താഴെ വയൽ ഭാഗത്തുവെച്ചായിരുന്നു അപകടം. അങ്കണവാടിയിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ പോകുന്നതിനിടെ അശ്രദ്ധമായി എത്തിയ കാർ അഞ്ജുവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

 

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ജു നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന പുൽപ്പള്ളി വേലിയമ്പം സ്വദേശികളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അപകടമുണ്ടാക്കിയ കാർ പുൽപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് കൊച്ചു കുട്ടികളടങ്ങുന്ന രാഹുലിന്റെ നിർധന കുടുംബത്തിന് അപ്രതീക്ഷിതമായുണ്ടായ ഈ അപകടം വലിയ ആഘാതമായി മാറിയിരിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *