January 25, 2026

സംസ്ഥാന സ്‌കൂൾ കലോത്സവം : പണിയനൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ് 

0
IMG-20260117-WA0229
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി.

ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന് ഇരട്ടി മധുരം നൽകി. ജില്ലാ തലത്തിൽ രണ്ടാമതായിപോയ ടീം അപ്പീലിലൂടെയാണ് സംസ്ഥാന മൽസരത്തിൽ പങ്കെടുത്തത്.

പണിയനൃത്തം സംസ്ഥാന കലോൽസവത്തിൽ മൽസര ഇനമായി ഉൾപ്പെടുത്തിയ കഴിഞ്ഞ വർഷവും തരിയോട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ സംസ്ഥാനതലത്തിൽ പങ്കെടുത്തിരുന്നു.

കാർത്തിക ടി . എം, അഞ്ജന കെ.എൻ, നന്ദന ജയൻ, ശരണ്യ ടി.ബി, അമ്മു, രജിഷ ശശി, സനുഷ ചന്ദ്രൻ, മൃദുല കെ.എസ് ,സഞ്ജയ് ചന്ദ്രൻ, സജീഷ ശശി, രാധിക സതീഷ്, അഭിനവ് വിജയൻ, എന്നിവരുൾപ്പെട്ട ടീമാണ് സംസ്ഥാന തലത്തിൽ വിജയികളായത്. മായാ കൃഷ്ണൻ, നിധീഷ് എന്നിവരായിരുന്നു പരിശീലകർ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *