മീനങ്ങാടി കത്തീഡ്രലിൽ ശ്രാദ്ധപ്പെരുന്നാൾ സമാപിച്ചു
മീനങ്ങാടി: പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ് തിരുമേനിയുടെ 41-ാമത് ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനി ഉൽഘാടനം ചെയ്തു . വികാരി ഫാദർ ബിജുമോൻ കാർലോട്ടുക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് നിർമ്മിച്ച് നൽകുന്ന 23-ാമത് വീട്ടിൻ്റെ താക്കോൽ ദാനം മിനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ സുരേഷ് ഭാരവാഹികൾക്ക് നൽകി നിർവഹിച്ചു അഖില വയനാട് ചിത്രരചന മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ സജീവൻ നൽകി തെരഞ്ഞെടുപ്പിൽ വിജയിച്ച മീനങ്ങാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനു കീറ്റു തോട്ടത്തിൽ സാലി വർഗീസ് മേപ്പത്ത് എന്നിവർക്ക് സ്വീകരണം നൽകി. ഭദ്രാസന സെക്രട്ടറി ഫാദർ ബേസിൽ കരനിലത്ത്, വൈദിക സെക്രട്ടറി ഫാദർ മത്തായിക്കുഞ്ഞ് ചാത്തനാട്ടുകൂടി ജോർജ് വർഗീസ്, സഹവികാരിമാരായ ഫാദർ സോജൻ വാണാക്കുടി , ഫാദർ എൽദോ ലീലാ ഭവനം, ട്രസ്റ്റി ടി.കെ തോമസ്, ജോട്രസ്റ്റി ജിതിൻ കാരു കുഴി സെക്രട്ടറി സാബു വി.എം ,അനിൽ ജേക്കബ് , ഈ പി ബേബി ബേബി കിളിയംകുന്നത്ത് ,സന്തോഷ് വലിയപറമ്പിൽ ,ഏലിയാസ് ഞണ്ടുകുളത്തിൽ ബെനിറ്റോ , കെ.ടി തങ്കച്ചൻ പ്രസംഗിച്ചു. വിവിധ മേഖലകളിൽ നിന്നും വന്ന തീർത്ഥയാത്രകൾ കത്തീഡ്രലിൽ എത്തി തുടർന്ന് വി.കുർബാനയ്ക്ക് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാർമികത്വത്തിലും ഭദ്രാസനത്തിലെ വൈദികരുടെ സഹകാർമികത്വത്തിലും നടത്തപെട്ടു.





Leave a Reply