കമ്മന ശ്രീ വള്ളിയൂർ ഭഗവതീക്ഷേത്ര ആറാട്ട് മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു
കമ്മന: ചരിത്രപ്രസിദ്ധമായ ശ്രീ വള്ളിയൂർ ഭഗവതീക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു.
ക്ഷേത്രം തന്ത്രി മാടമന ശ്രീനാരായണൻ നമ്പൂതിരി, മേൽശാന്തി ശ്രീനാരായണൻ എമ്പ്രാതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് ഉത്സവ ചടങ്ങുകൾ നടന്നത്.
ഉത്സവത്തോടനുബന്ധിച്ച് വിവിധ വിശേഷാൽ പൂജകൾ, ഭജന, തായമ്പക, കളമെഴുത്തും പാട്ടും, തോറ്റം, സോപാനനൃത്തം എന്നിവയും ഭക്തജനങ്ങൾക്ക് പ്രസാദഊട്ടും ഒരുക്കിയിരുന്നു.
പ്രാദേശിക കലാപരിപാടികളും വാനിലുയർന്ന ആകാശ വിസ്മയവും ഉത്സവത്തിന് മാറ്റുകൂട്ടി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ജിതേഷ്, ട്രസ്റ്റി ബോർഡ് അംഗങ്ങളായ വി.എം. വാസുദേവൻ, വിജയൻ ചാമൻ, മനോജ്, രജീഷ്എന്നിവർ നേതൃത്വം നൽകി. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ഭക്തജനങ്ങളാണ് ആറാട്ട് മഹോത്സവത്തിൽ പങ്കുചേരാൻ എത്തിയത്.





Leave a Reply