February 15, 2026

ദീപക്കിന്റെ ആത്മഹത്യ: വീഡിയോ പ്രചരിപ്പിച്ച സ്ത്രീക്കെതിരെ കേസെടുക്കണമെന്ന് ആൻ്റി കറപ്‌ഷൻ & ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ

0
IMG_20260119_161945
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവാവിൻ്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും, അതുവഴി യുവാവിനെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്ത സ്ത്രീക്കെതിരെ കേസെടുക്കണമെന്ന് ആൻ്റി കറപ്‌ഷൻ & ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ബസ്സിൽ വെച്ച് യുവാവ് മോശമായി പെരുമാറിയെങ്കിൽ അത് അപ്പോൾത്തന്നെ ജീവനക്കാരെയോ സഹയാത്രക്കാരെയോ അറിയിക്കാനോ, ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടുവിക്കാനോ ശ്രമിക്കാതെ വീഡിയോ പകർത്തി പ്രചരിപ്പിക്കുകയാണ് ചെയ്തതെന്ന് സംഘടന ആരോപിച്ചു. നിരപരാധിയായ ഒരു വ്യക്തിയെ സമൂഹമധ്യത്തിൽ മോശക്കാരനായി ചിത്രീകരിച്ച് മാനഹാനി വരുത്തിയതാണ് ദീപക്കിൻ്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ജില്ലാ പ്രസിഡൻ്റുമായ സുബൈർ പി.കെ, ജില്ലാ ജനറൽ സെക്രട്ടറി ഹരിദാസ് കെ.പി, മുജീബ് റഹ്മാൻ അഞ്ജുകുന്ന് എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *