സംസ്ഥാനതല ക്ഷീരവികസന വകുപ്പ് അവാർഡുകളിൽ തിളങ്ങി വയനാട് ജില്ല
കൽപ്പറ്റ: കൊല്ലം ആശ്രമ മൈതാനിയിൽ വച്ച് ജനുവരി 18, 19, 20, 21 തീയതികളിലായി നടത്തപ്പെടുന്ന ക്ഷീര വികസന വകുപ്പിന്റെ സംസ്ഥാനതല ക്ഷീര സംഗമത്തിൽ കർഷകർക്കും ജീവനക്കാർക്കും ഉള്ള വിവിധ പുരസ്കാരങ്ങൾ നേടിക്കൊണ്ട് വയനാട് ജില്ല തിളക്കമാർന്ന നേട്ടം കൈവരിച്ചു.ഇതോടൊപ്പം സംസ്ഥാനതലത്തിൽ ക്ഷീരമേഖലയിൽ ഏറ്റവും അധികം ഫണ്ട് ചിലവഴിക്കുന്ന ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി. സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള വർഗീസ് കുര്യൻ അവാർഡ് മീനങ്ങാടി ക്ഷീരോത്പാദക സഹകരണ സംഘം സ്വന്തമാക്കി. ക്ഷീര സഹകാരി അവാർഡ് മലബാർ മേഖലയിൽ ജനറൽ വിഭാഗം ശ്രീ മോഹൻദാസ് എം വി ,സുൽത്താൻബത്തേരി ക്ഷീര സംഘം,വനിതാ വിഭാഗം ഷമീമ സുബൈർ,മക്കിയാട് ക്ഷീര സംഘം, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം ശ്രീനിവാസൻ കെ ആർ, മികച്ച ക്ഷീരസംഘം പ്രൊക്യൂർമെൻ്റ് അസിസ്റ്റൻറ് ഷാജി കെ എൻ ,വാകേരി ക്ഷീര സംഘം, എന്നിവർ സ്വന്തമാക്കി. കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് മികച്ച ക്ഷീരകർഷകർക്കുള്ള സംസ്ഥാന തല അവാർഡുകളിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ ശ്രീമതി സുധാ സുരേന്ദ്രൻ,മൂപ്പൈനാട് ക്ഷീരസംഘം കരസ്ഥമാക്കി.





Leave a Reply