June 11, 2026

ദേശവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ കേസെടുക്കണം: യുഡിഎഫ്

0
IMG_20260121_205549
By ന്യൂസ് വയനാട് ബ്യൂറോ

 

 

മീനങ്ങാടി: ബ്രഹ്മഗിരി സൊസൈറ്റിയിലൂടെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കുകയും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ബജറ്റിൽ നിന്നും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും പെൻഷൻകാരിൽ നിന്നും സി.പി.എം ഭരണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ നിന്നുമായി കോടിക്കണക്കിന് രൂപയാണ് ബ്രഹ്മഗിരിയുടെ പേരിൽ അപഹരിക്കപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച വ്യക്തമായ തെളിവുകൾ സഹിതം വാർത്തകൾ പുറത്തുവന്നിട്ടും, ഭരണ സ്വാധീനം ഉപയോഗിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പോലീസ് മടിക്കുകയാണെന്ന് കമ്മിറ്റി ആരോപിച്ചു. വയനാട്ടിലെ സാധാരണക്കാരായ പൊതുജനങ്ങളെ കൊള്ളയടിച്ച സൊസൈറ്റിക്കെതിരെ ആയിരക്കണക്കിന് ആളുകൾ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കാൻ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. ബ്രഹ്മഗിരി സൊസൈറ്റി കള്ളപ്പണം വെളുപ്പിക്കാനുള്ള കേന്ദ്രമായി മാറിയെന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

 

പരിപാടി കെ.പി.സി.സി മെമ്പർ കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. വി.എം വിശ്വനാഥൻ, നൗഷാദ് മീനങ്ങാടി, കെ. ഷമീർ, ടി.പി ഷിജു, മിനി സാജു, സുന്ദരൻ പി.എ, എം.കെ ശിവരാമൻ, സാജൻ വെള്ളിത്തോട്, ടി.കെ തോമസ്, ഫൈസൽ കെ.പി, സുനിൽ പി.ജി, അനീഷ് റാട്ടകുണ്ട്, ജസ്റ്റിൻ ജോഷോ, ജിബിൻ നൈനാൻ തുടങ്ങിയവർസംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *