January 25, 2026

താമരശ്ശേരി ചുരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

0
IMG_20260122_092432
By ന്യൂസ് വയനാട് ബ്യൂറോ

 

താമരശ്ശേരി: ചുരത്തിലെ ആറാം വളവിൽ പകൽ സമയത്ത്, മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്ത് മാറ്റുന്നതിനാലും, ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവച്ച റോഡിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാലും ഏഴാം വളവ് മുതൽ ലക്കിടി വരെ നാളെയും , മറ്റന്നാളും ചുരത്തിൽ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്.

ആയതിനാൽ യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ യാത്ര പുനഃക്രമീകരണം നടത്തേണ്ടതാണ്. മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളൂം താമരശ്ശേരി ചുങ്കത്ത് നിന്നും തിരിഞ്ഞ് നാടുകാണി ചുരം വഴിയോ, അല്ലെങ്കിൽ കുറ്റ്യാടി ചുരം വഴിയോ തിരിഞ്ഞു പോകേണ്ടതാണ്. മൾട്ടി ആക്സിൽ / ഭാരവാഹനങ്ങൾ ചുരം വഴി കടന്നു വന്നാൽ ഗതാഗത കുരുക്ക് മൂലം പ്രവൃത്തി നടത്തുന്നതിനും യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ് എന്നും അതിനാൽ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാവണമെന്നും പോലീസും, ദേശീയപാത അധികൃതരും അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *