പി. കെ കാളൻ എവറോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ജനുവരി 23,24 തീയ്യതികളിൽ
മാനന്തവാടി: പി. കെ കാളൻ എവറോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ജനുവരി 23,24 തീയ്യതികളിലായി മാനന്തവാടി ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ച. 11 കോളേജുകളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും,ഗദ്ദിക കലാകാരനുമായ പി. കെ കാളന്റെ സ്മരണാർത്ഥം പതിനാലാം വർഷമാണ്ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുകയാണ്. വയനാട് ജില്ലയിലെ പതിനൊന്നോളം കോളേജുകളാണ് ഈ ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. മത്സരത്തിൻ്റെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് ഗവൺമെൻ്റ് കോളേജ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രിൻസിപ്പാൾ ഗിരിഷ് കുമാർ .സി,ടൂർണ്ണമെൻ്റ് കോഡിനേറ്റർ രജ്ജിത്ത് .കെ, അധ്യാപകരായ കിരൺ റാം നവനീത്, ആർഷ.എ.വി , ലിറ്റി .ആർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply