January 25, 2026

സുമനസ്സുകളുടെ സഹായം തേടുന്നു

0
IMG_20260122_195455
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ:  വിസ്മ‌യയുടെ ജീവിതം തിരികെ കൊണ്ടുവരുന്നതിനായി സുമനസുകളുടെ സഹായം  തേടുന്നു.വൃക്കയുടെ പ്രവർത്തനം പൂർണ്ണമായി നിലച്ച യുവതിക്ക് മാതാവ് വൃക്ക നൽകുമെങ്കിലും, ഭീമമായ തുക നൽകി ചികിത്സ നടത്താൻ ഈ നിർദ്ദന കുടുംബത്തിന് കഴിയില്ല. ലക്ഷങ്ങൾ ചിലവ് വരുന്ന ചികിത്സക്ക് സുമനസുകളുടെ സഹായം തേടുകയാണ് ചികിത്സാ സഹായ കമ്മറ്റി

തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ പ്രശാന്തഗിരിയിൽ വിസ്മയ (21)ആണ് ചികിത്സാ സഹായംതേടുന്നത്.വരും.യുവതിയുടെ ജീവൻ നിലനിർത്താൻ അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.കോഴിക്കോട് ഇക്ര ആശുപത്രിയിൽ ചികിത്സ

തേടിയിരിക്കുന്നയുവതിക്ക് വൃക്ക നൽകാൻഅമ്മതയ്യാറാണെങ്കിലും ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി വൻ തുക ചിലവാകും ഈ സാഹചര്യത്തിൽ വിസ്മയയുടെചികിത്സക്കായി മന്ത്രി ഒആർ കേളുവും ബ്ലോക്ക് പ്രസിഡൻ്റ് മീനാക്ഷി രാമനും രക്ഷാധികാരിയായി തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എം ജി ബിജു ചെയർമാനും എം എൻ ആൻ്റണികൺവീനറായും, ജോസ് കാട്ടുപാറ ട്രഷററായും ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട് സുമനസുകൾ കാട്ടിമൂല കേരളാ ഗ്രാമീൺ ബാങ്കിലെ Account Num ber 40522111000593

IFSE : KLGB0040522 നമ്പറിൽ സഹായങ്ങൾ അയക്കാമെന്ന് ചികിത്സാ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചികിത്സാ കമ്മറ്റി ചെയർമാൻ എം.ജി. ബിജു,കൺവീനർഎൻ.എം ആൻ്റണി, ട്രഷററർ ജോസ് കാട്ടുപ്പാറ, പി.കെ .വീരഭദ്രൻ, പി എം ഇബ്രാഹിം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *