ബ്രഹ്മഗിരി സൊസൈറ്റിയുടെ മറവില്‍ സിപിഎം രാജ്യദ്രോഹ കുറ്റത്തിനാണ് നേതൃത്വം നല്‍കിയത്; കെപിസിസി മെമ്പര്‍ പി പി ആലി
കല്‍പ്പറ്റ: ബ്രഹ്മഗിരി സൊസൈറ്റിയുടെ മറവില്‍ സിപിഎം രാജ്യദ്രോഹ കുറ്റത്തിനാണ് നേതൃത്വം നല്‍കിയതെന്ന് കെപിസിസി മെമ്പര്‍ പി പി ആലി.ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി എന്നുപറഞ്ഞ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിവന്ന ബ്രഹ്മഗിരി സൊസൈറ്റി ഉപയോഗിച്ചുകൊണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ സിപിഎം നേതൃത്വം നല്‍കി എന്ന് പറയുന്നത് അതിന് മൂകസാക്ഷികള്‍ ആകേണ്ടിവന്ന ബ്രഹ്മഗിരി ജീവനക്കാരാണ്. റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരുടെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സാധാരണ ജനങ്ങളുടെയും പണം നിക്ഷേപമായി സ്വീകരിച്ച് ആ പണം തിരിച്ചു കൊടുക്കാത്തതും സര്‍വീസ് ബാങ്കുകളില്‍ പണം നിക്ഷേപിച്ച പാവപ്പെട്ട നിക്ഷേപകരുടെ പണം അവരുടെ അനുമതിയോ സര്‍ക്കാര്‍ ഓര്‍ഡറോ ഇല്ലാതെ ബ്രഹ്മഗിരി സൊസൈറ്റിയിലേക്ക് നിക്ഷേപിച്ചതും ആയിരുന്നു ആദ്യഘട്ടത്തില്‍ ബ്രഹ്മഗിരിക്കെതിരെ ഉയര്‍ന്നു വന്ന ആരോപണം. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനമായി ബ്രഹ്മഗിരി സൊസൈറ്റിയെ ഉപയോഗിച്ചു എന്നുള്ളതാണ്. ഇത് രാജ്യദ്രോഹക്കുറ്റമാണ്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം തിരിച്ചു നല്‍കാനാവാതെ നിക്ഷേപകരെ വഴിയാധാരമാക്കിയ വിഷയത്തിലോ കള്ളപ്പണം വെളുപ്പിക്കാന്‍ സിപിഎം നേതാക്കള്‍ ബ്രഹ്മഗിരി സൊസൈറ്റി ഉപയോഗിച്ച വിഷയത്തിലോ, അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദിവസം മൂന്നുനേരം പത്രസമ്മേളനം നടത്തുന്ന സിപിഎം ജില്ലാ സെക്രട്ടറിയോ സിപിഎമ്മോ ഒരക്ഷരം മിണ്ടാത്തത് ഈ സാമ്പത്തിക ക്രമക്കേടുകളുടെയെല്ലാം പങ്ക് കൈപ്പറ്റിയതുകൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വലിയ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രഹ്മഗിരി സൊസൈറ്റി നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. കെ കെ രാജേന്ദ്രന്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, എസ് മണി,കെ അജിത,മുഹമ്മദ് ബാവ,പി രാജാറാണി,സി കെ നിഷ,മുഹമ്മദ് ഫെബിന്‍, കെ ജി രവീന്ദ്രന്‍, കെ ശശികുമാര്‍, സുഭാഷ് പെരുന്തട്ട,അര്‍ജുന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply