ഫെബ്രുവരി 12,ദേശീയ പണിമുടക്ക് വിജയിപ്പിക്കണം: ഐഎന്‍ടിയുസി
കല്‍പ്പറ്റ:ലേബര്‍ കോഡുകള്‍ അശാസ്ത്രീയമായി തയ്യാറാക്കി രാജ്യത്തെ തൊഴിലാളികളോട് യുദ്ധ പ്രഖ്യാപനം നടത്തുകയും തൊഴിലാളികളെ ആധുനിക അടിമത്വത്തിലേക്ക് നയിക്കുന്ന നയം പിന്തുടരുകയും തൊഴിലുറപ്പ് പദ്ധതി പേരുമാറ്റിക്കൊണ്ട് അട്ടിമറിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 12ന് ദേശീയ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ഐഎന്‍ടിയുസി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. മഹാത്മാഗാന്ധി വിഭാവനം ചെയ്ത,യുപിഎ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ തൊഴിലുറപ്പ് പദ്ധതി പേരുമാറ്റി ആര്‍എസ്എസ് വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതും ലേബര്‍ കോഡുകളില്‍ അശാസ്ത്രീയ പരിഷ്‌കരണം നടത്തിക്കൊണ്ട് കുത്തക മാനേജ്‌മെന്റുകള്‍ക്ക് ഓശാന പാടുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയപാപ്പരത്തത്തിനനും കാവിവല്‍ക്കരണത്തിനും കോര്‍പ്പറേറ്റ് പ്രീണനത്തിനും എതിരെയുള്ള ദേശവ്യാപക പ്രക്ഷോഭം വിജയിപ്പിക്കുന്നതിന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ജില്ലാ പ്രവര്‍ത്തകകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു.ഐ എന്‍ ടി യൂ സി സംസ്ഥാന വൈസ് പ്രസിഡന്റ് ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ടി എ റെജി, ഉമ്മര്‍ കുണ്ടാട്ടില്‍, മായ പ്രദീപ്, ടി ഉഷാകുമാരി, ഗിരീഷ് കല്‍പ്പറ്റ, എന്‍ കെ ജ്യോതിഷ് കുമാര്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, കെ കെ രാജേന്ദ്രന്‍,കെ അജിത, ജിനി തോമസ്, പി എന്‍ ശിവന്‍, നിസാം കെ ടി,താരീഖ് കടവന്‍, ശ്രീനിവാസന്‍ തൊവരിമല, നജീബ് പിണങ്ങോട്, സി എ ഗോപി,സി എ അരുണ്‍ദേവ്, ഹര്‍ഷല്‍ കോന്നാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply