May 15, 2026

കുടുംബനാഥൻമാരുടെ ചിത്രങ്ങൾ കോർത്തിണക്കിയ ഇടവക ദിനാഘോഷ ലോഗോ പുതുമയായി

0
IMG_20260125_173838
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുതുശ്ശേരിക്കടവ് : സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവക ദിനാഘോഷത്തിൻ്റെ മുന്നോടിയായി പുറത്തിറക്കിയ ലോഗോ പുതുമയുള്ളതായി. മുഴുവൻ കുടുംബ നാഥൻമാരുടെയും ചിത്രങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ ലോഗോ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ അസ്മ പ്രകാശനം ചെയ്തു.ഫെബ്രുവരി എട്ടിനാണ് ഇടവക ദിനാഘോഷം .ചടങ്ങിൽ വികാരി ഫാ.ബാബു നീറ്റുംകര അധ്യക്ഷത വഹിച്ചു. ഇടവക ദിനാഘോഷ കോഡിനേറ്റർ ജോൺ ബേബി സ്വാഗതം ആശംസിച്ചു.

മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ രാജൻ വെട്ടശേരി ,ബിനു മാടേടത്ത്, ഷാജി ചിരക്കാക്കുടി, ബാബു തോക്കമ്പേൽ, ബാബു അറക്കൽ, , ഷേർളി ജോൺ, അഖിൽ ജോൺ, ഷാലിനി തോമസ് കുടുംബ യൂണിറ്റ് കോഡിനേറ്റർ എൻടി ജോൺ, യൂണിറ്റ് കൺവീനർമാരായ കെ എം പൗലോസ്, ലിസി എൽദോ ,ലോഗോഡിസൈൻ ചെയ്ത ബെൽ ബിൻ തങ്കച്ചൻചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *