May 15, 2026

പുതുശേരിക്കടവ് പള്ളി പെരുന്നാൾ നാളെ തുടങ്ങും

0
IMG-20260130-WA0109
By ന്യൂസ് വയനാട് ബ്യൂറോ

പുതുശ്ശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിൻ്റെ ഓർമ്മ പെരുന്നാൾ നാളെ (ശനി) ആരംഭിക്കും.വൈകിട്ട്             5: 30ക്ക് വികാരി ഫാ.ബാബു നീറ്റുംകര കൊടി ഉയർത്തും. 6 :30ന് സന്ധ്യ പ്രാർത്ഥന, ഭക്തസംഘടനകളുടെ വാർഷികം, സമ്മാനദാനം, നേർച്ച എന്നിവയുമുണ്ടാകും. ഫെബ്രുവരി ഒന്നിന് രാവിലെ7:15 ന് പ്രഭാത പ്രാർത്ഥനയും 8 :15 ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം എന്നിവയുമുണ്ടാകും. തുടർന്ന് ടൗൺ കുരിശുപള്ളയിലേക്ക് പ്രദക്ഷിണം നടക്കും. ആശീർവാദം, ലേലം നേർച്ച ഭക്ഷണം എന്നിവയോടെ പെരുന്നാൾ സമാപിക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *