May 15, 2026

മാനന്തവാടിയില്‍ മുസ്‌ലിം ലീഗിലേയ്ക്കുളള ഒഴുക്ക് തുടരുന്നു 

0
IMG_20260130_122213
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി : സി പി ഐ(എം) താഴെയങ്ങാടി മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന സാജിര്‍.പി, എസ് ഡി പി ഐ സജീവ പ്രവര്‍ത്തകനായിരുന്ന ഷുഹാദ്.പി, ജംഷീര്‍ വട്ടര്‍കുന്ന്, നൗഷാദ് പിലാക്കാവ്, ശിഹാബ് കല്ലിയോട്, ഫൗസിയ താഴെയങ്ങാടി, താഹിറ താഴെയങ്ങാടി, ഹസീന പിലാക്കാവ് എന്നിവര്‍ മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കണ്‍വെന്‍ഷനില്‍ വെച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.മുഹമ്മദ്, വെളളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖമര്‍ലൈല എന്നിവര്‍ ചേര്‍ന്ന് ഹാരമണിയിച്ചു. കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് പി.വി.എസ് മൂസ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജന. സെക്രട്ടറി അര്‍ഷാദ് ചെറ്റപ്പാലം സ്വാഗതം ആശംസിച്ചു. ടി.മുഹമ്മദ് ഉദ്ഘാടനവും ഖമര്‍ലൈല മുഖ്യ പ്രഭാഷണവും നിര്‍വ്വഹിച്ചു. സി.കുഞ്ഞബ്ദുളള, കടവത്ത് മുഹമ്മദ്, പടയന്‍ മുഹമ്മദ്, കടവത്ത് ഷറഫുദ്ധീന്‍, മൊയ്തൂട്ടി കുഴിനിലം, ഹംസ ഇസ്മാലി, മൊയ്തു എരുമത്തെരുവ്, ഷബീര്‍ സൂഫി, യാസിര്‍ ചിറക്കര തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *