May 15, 2026

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ ഇനി ഡിജിറ്റൽ ഇടപാട് മാത്രം; പണമായി സ്വീകരിക്കില്ല

0
IMG_20260130_130334
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്ക്കാനും സമയം ലാഭിക്കാനുമായി നിർണായക നീക്കവുമായി ബെവ്‌കോ. പ്രീമിയം കൗണ്ടറുകളിൽ മദ്യവിൽപ്പന പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. ഫെബ്രുവരി 15 മുതൽ ഈ കൗണ്ടറുകളിൽ നേരിട്ട് പണം സ്വീകരിക്കില്ല. എന്നാൽ ബെവ്‌കോയുടെ ഈ പുതിയ തീരുമാനത്തിനെതിരെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ വിറ്റുവരവിന്റെ 70 ശതമാനത്തോളവും പണമായിട്ടാണ് ലഭിക്കുന്നതെന്നും പെട്ടെന്നുള്ള ഈ മാറ്റം കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് ജീവനക്കാരുടെ വാദം. ഡിജിറ്റൽ ഇടപാടുകൾ നിർബന്ധമാക്കുന്നത് ഉപഭോക്താക്കളും ജീവനക്കാരും തമ്മിലുള്ള തർക്കങ്ങൾക്ക് ഇടയാക്കുമെന്നും അതിനാൽ ഈ തീരുമാനം എത്രയും വേഗം പിൻവലിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *