പഞ്ചസാര ലോഡിൻ്റെ മറവിൽഹാൻസ് കടത്ത്; മൂന്നര ടണ്ണോളം ഉൽപ്പന്നങ്ങൾ പിടികൂടി
കൽപ്പറ്റ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ എസ് മഹേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ വൻ ഹാൻസ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ പൊള്ളാച്ചി സ്വദേശി കാളി മുത്തു കുമാറിനെ (41) എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. KA-59-9282 നമ്പർ ലോറിയിൽ പഞ്ചസാര ലോഡിന്റെ മറവിൽ കടത്തുകയായിരുന്ന 3481.74 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രജീഷ് എ.സി, ബിനുമോൻ എ.എം, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജിതിൻ പി.പി, അരുൺ കെ.സി എന്നിവരും ഉണ്ടായിരുന്നു.





Leave a Reply