May 2, 2026

സംസ്ഥാന പുരസ്കാരം നേടിയ ലില്ലി മാത്യുവിനെ കേരള കർഷക സംഘം ആദരിച്ചു

0
IMG_20260224_155024
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടിയിൽ വാണിജ്യാടിസ്ഥാനത്തിൽ പശുക്കളെ വളർത്തുന്ന മികച്ച കർഷകനുള്ള 2026ലെ മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാന പുരസ്ക‌ാരം നേടിയ ലില്ലീസ് ഫാം ഉടമ ലില്ലി മാത്യുവിനെ കേരള കർഷക സംഘം മാനന്തവാടി ഏരിയ കമ്മിറ്റി ആദരിച്ചു. കർഷക സംഘം ജില്ലാ പ്രസിഡന്റ് കെ.എം വർക്കി മാസ്റ്റർ ലില്ലി മാത്യുവിന് ഉപഹാരം സമർപ്പിച്ചു. ചടങ്ങിൽ ഏരിയ പ്രസിഡൻ്റ് എ.വി.മാത്യു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സണ്ണി ജോർജ്ജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. സൈനബ, വി.കെ തുളസിദാസ്, വില്ലേജ് സെക്രട്ടറി ടി.രമേശ് എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *