റോഡ് നിർമ്മാണത്തിലെ അനാസ്ഥ: വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ
മാനന്തവാടി: പി.എം.ജി.എസ്.വൈ പദ്ധതിയിലുൾപ്പെട്ട കല്ലോടി – വെള്ളമുണ്ട – തോട്ടോളിപ്പടി റോഡിന്റെ നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന പൈപ്പിടൽ ജോലികളിലെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റോഡ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ടക്കടവ് ജല അതോറിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ കല്ലോടി, വെള്ളമുണ്ട ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. വർഷങ്ങളായി തുടരുന്ന യാത്രാദുരിതത്തിന് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി.
എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ ധർണ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ജോർജ് പടകൂട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷ ലീലാ ബാലൻ, വെള്ളമുണ്ട ജൂഡ്സ് മൗണ്ട് പള്ളി വികാരി ഫാദർ മനോജ് കാക്കോനാൽ, മാനന്തവാടി ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് കുന്നത്ത് മത്തച്ചൻ, കെ.എ. ആന്റണി, ജോർജ് എം.കെ, ഡാരിസ് തോമസ്, എൻ.വി. ജോർജ് എന്നിവർ സംസാരിച്ചു. പ്രസാദ് എം., ജോസ് മച്ചുകുഴി, ജോബിഷ് വി.ജെ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.





Leave a Reply