June 4, 2026

ടൗൺഷിപ്പ് കൂവൽ; സിപിഎമ്മിന്റെ സംസ്കാര രാഹിത്യം: ഗാന്ധി ദർശൻ വേദി

0
IMG_20260302_205327
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപറ്റ: ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സ്ഥലം എം.എൽ.എ അഡ്വക്കേറ്റ് ടി. സിദ്ദിഖ് പ്രസംഗിച്ചപ്പോൾ ഡി.വൈ.എഫ്.ഐ, സിപിഎം അനുകൂലികൾ കൂവിയത് ജനാധിപത്യ മര്യാദ ലംഘനവും സംസ്കാര രാഹിത്യവും ആണെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി വയനാട് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വേദിയിലുണ്ടായിട്ടും തല്പര കക്ഷികളെ നിയന്ത്രിക്കാതിരുന്നത് ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്തതാണ്. ചൂരൽമല ദുരന്ത സമയത്ത് ദുരിതബാധിതരോടൊപ്പം രാപ്പകൽ ഇല്ലാതെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത കൽപ്പറ്റ എം.എൽ എ യെ ഏത് വിധേനയും ജനങ്ങളുടെ മുമ്പിൽ താഴ്ത്തി  കാണിക്കാനുള്ള ശ്രമമാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും എന്നും യോഗം കുറ്റപ്പെടുത്തി.

 

യോഗത്തിൽ ഗാന്ധി ദർശൻ വേദി ജില്ലാ

ചെയർമാൻ ഇ.വി അബ്രഹാം അധ്യക്ഷത വഹിച്ചു. വിലാസിനി. കെ. ജി, സിബിച്ചൻ കരിക്കേടം,

മുസ്തഫ എള്ളിൽ, ചിന്നമ്മ ജോസ്, ജോൺ മാത, ഗോപി .കെ,

വി. ഡി. രാജു, പ്രമോദ് . ജി, ബെന്നി വട്ടപ്പറമ്പിൽ, ജോൺസൺ തൊഴുത്തുങ്കൽ, അഡ്വ. അബ്ദുൾ സത്താർ തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *