ശുചിത്വ പഠനോൽസവം നടത്തി
മുട്ടിൽ : വിദ്യാർത്ഥികളിൽ ശാസ്ത്രീയ മാലിന്യ പരിപാല മനോഭാവം വികസിപ്പിക്കൽ, സാമൂഹ്യനിരീക്ഷണ ശേഷികൾ പ്രോത്സാഹിപ്പിക്കൽ, ഹരിതനൈപുണികൾ വികസിപ്പിക്കൽ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മുട്ടിൽ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശുചിത്വ പഠനോൽസവം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നിഷീദ് ചാഴിവയൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സി നായർ ശുചിത്വ സന്ദേശം നൽകി. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യു എസ് മുഹമ്മദ് ഷജീദ്, ഇംപ്ലിമെൻ്റിംഗ് ഓഫീസർ പി എസ് ഗിരീഷ്കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ പി കെ സഹ്‌ല തസ്നി എന്നിവർ പ്രസംഗിച്ചു. മികച്ച ഇക്കോസെൻസ് ഹരിത വിദ്യാലയമായി കാക്കവയൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിനെ തെരഞ്ഞെടുത്തു. പഞ്ചായത്തിലെ യു പി , ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാർത്ഥികൾക്ക് ഇക്കോസെൻസ് സ്കോളർഷിപ്പും സർട്ടിഫിക്കറ്റുകളും ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വിതരണം ചെയ്തു.





Leave a Reply