കാരക്കമല കൊമ്മയാട് ക്ഷീരോൽപാദക സഹകരണ സംഘം ഭരണം യു.ഡി.എഫ് നിലനിർത്തി
വെള്ളമുണ്ട: കഴിഞ്ഞ 15 വർഷമായി യു.ഡി.എഫ് ഭരണത്തിലുള്ള കാരക്കമല കൊമ്മയാട് മിൽക്ക് സൊസൈറ്റി തിരഞ്ഞെടുപ്പിൽ എതിരില്ലാതെ ഒമ്പത് സീറ്റിലും വിജയിച്ച് യു.ഡി.എഫ് ഭരണം നിലനിർത്തി. ജിജി പോൾ, മാർട്ടിൻ പി.ജെ, ബേബി വി.വി, ജയ്സൻ ടി.ജെ, ശശി സി. സി, ഷെജിൽ പി.ആർ, ഹസീന എം, ഷീല കെ, റോജ ജോണി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ. സംഘം പ്രസിഡന്റായി ജിജി പോളിനെയും (കോൺഗ്രസ്) വൈസ് പ്രസിഡന്റായി ഹസീന എമ്മിനെയും (മുസ്ലിം ലീഗ്) ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പുതിയ ഭരണസമിതിക്ക് യു.ഡി.എഫ് സ്വീകരണം നൽകി. സെബാസ്റ്റ്യൻ കെ.ജെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിന്നമ്മ ജോസ്, ഷാജി ജേക്കബ്, ടി.കെ മമ്മൂട്ടി, ജോസഫ് പുല്ലമാരി, ഇ.വി സിദ്ധീഖ്, ജോർജ് ചാരുപിളാക്കിൽ, തങ്കച്ചൻ ഏ.ജെ, ജോണി പുത്തേൽ, ടോമി മാത്യു, വി.ഡി മാത്യു എന്നിവർ പ്രസംഗിച്ചു.





Leave a Reply