വയനാട് വിജിലൻസ് പുതിയ കെട്ടിടത്തിലേക്ക്
കൽപ്പറ്റ: വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ വയനാട് യൂണിറ്റിനായി മൂന്നു കോടി രൂപ ചെലവിൽ സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജിന് സമീപം പി ഡബ്ല്യൂ ഡി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ ഉച്ച കഴിഞ്ഞ് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിങ്ങ് വഴി നിർവഹിക്കുന്നു. ബത്തേരിയിൽ നടക്കുന്ന ചടങ്ങിൽ പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു, സുൽത്താൻബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, സുൽത്താൻബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ, വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, കോഴിക്കോട് വിജിലൻസ് എസ്പി പി എം പ്രദീപ് തുടങ്ങിയവർ പങ്കെടുക്കും.
1982 ൽ പ്രവർത്തനമാരംഭിച്ച വയനാട് വിജിലൻസ് യൂണിറ്റ് ഇതുവരെയായി മീനങ്ങാടിയിൽ പരിമിതമായ സൗകര്യത്തിൽ വാടക കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്.





Leave a Reply