June 25, 2026

പോക്സോ ; കർണാടക സ്വദേശിയായ യുവാവിന് തടവും പിഴയും 

0
IMG_20260304_215541
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുനെല്ലി : പ്രായപൂർത്തിയവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കർണാടക കുട്ട സ്വദേശിയായ രവി ഗരുഡ(39)യെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ 20 വർഷം തടവും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

 

2022 നവംബർ മാസത്തിൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് കർണാടകയിലേക്ക് കൂട്ടി കൊണ്ടുപോയി പല തവണകളായി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ തിരുനെല്ലി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഒ ആയിരുന്ന പി.എൽ ഷൈജു കേസിൽ ആദ്യന്വേഷണം നടത്തുകയും പിന്നീട് സബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ. ജി ജോഷി അന്വേഷണം പൂർത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *