May 14, 2026

മേപ്പാടി ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു

0
IMG_20260306_173346
By ന്യൂസ് വയനാട് ബ്യൂറോ

 

 

മേപ്പാടി: മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ 2026 – 27 ബഡ്ജറ്റ് പ്രസിഡന്റ് റംല ഹംസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജോൺ മാത അവതരിപ്പിച്ചു. ആകെ 54.12 കോടി രൂപ വരവും 52.49 കോടി രൂപ ചെലവും, 1.63 കോടി രൂപ നീക്കി ബാക്കിയുമുള്ള ബഡ്ജറ്റിൽ ഭവന നിർമ്മാണം, ഭാരിദ്ര ലഘൂകരണം, ഉത്പാദന മേഖല എന്നിവക്ക് ഊന്നൽ നൽകിയിട്ടുണ്ട്. കൂടാതെ മുണ്ടക്കൈ, ചൂരൽമല ദുരിത ബാധിതർക്ക് തൊഴിലിടം പദ്ധതിയും , ദാരിദ്ര ലഘുകരണത്തിന് തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ പദ്ധതികളും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, സെക്രട്ടറി എം ഷാജു തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *