കൂളിവയൽ വാഹനാപകടം; മരിച്ച അതിഥി തൊഴിലാളിയെ തിരിച്ചറിഞ്ഞു
മാനന്തവാടി: ഇന്നലെ കൂളിവയലില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട അതിഥി തൊഴിലാളിയെ തിരിച്ചറിഞ്ഞു. കാര്‍ യാത്രികനായ വെസ്റ്റ് ബംഗാള്‍ സ്വദേശി അബ്ദുല്‍ അന്‍സാരി (28) ആണ് മരിച്ചത്. അപകടത്തില്‍ കോഴിക്കോട് കോടഞ്ചേരി കല്ലന്തറമേട് സ്വദേശി വെള്ളാങ്കല്‍ രഞ്ജു മാത്യു (38) വിനെ ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു. കൂടാതെ അന്‍വര്‍ എന്ന മറ്റൊരു അതിഥി തൊഴിലാളിയും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. രഞ്ജുവിൻ്റെ സംസ്ക്കാരം നാളെ ‘താമരശേരി വേളംങ്കോട് യാക്കോബായ പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ ജിജിയും, രഞ്ജുവിൻ്റെ സഹോദരനും വിദേശത്താണ്. ഇവർ വന്നാൽ ഉടൻ സംസ്ക്കാരം നടക്കും
അലിയ സാറ ഏക മകളാണ്. കോടഞ്ചേരിയിൽ എവർഗ്രീൻ കൺസ്ട്രക്ഷൻ സ്ഥാപനം നടത്തുന്ന രഞ്ജുവും തൊഴിലാളികളും വയനാട്ടിലെ ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടം സംഭവിച്ചത്.





Leave a Reply