April 25, 2026

​ *ബദ്ർ: നിണമണിഞ്ഞ മണ്ണിലെ വിമോചന വസന്തം

0
img_20260310_142907
By ന്യൂസ് വയനാട് ബ്യൂറോ

ചരിത്രത്തിന്റെ
ഏടുകളിൽ
ബദ്ർ
എന്നത് കേവലം
ഒരു യുദ്ധമല്ല.

അതൊരു ‘യുദ്ധം’
എന്ന് വിളിക്കപ്പെടാൻ
പോലും
ആഗ്രഹിക്കാത്ത വിധം
അത്യന്തം
ഹൃദയഭേദകമായ
ഒരു മർദ്ദിത
പോരാട്ടമാണ്.

മക്കയുടെ ചുട്ടുപൊള്ളുന്ന
കനൽവഴികളിൽ
ആത്മാഭിമാനം
പണയപ്പെടുത്താൻ
തയ്യാറാവാത്ത ഒരു
ജനതയുടെ
അതിജീവന
ഗാഥയാണത്.

ശ്വസിക്കാനുള്ള വായുവിനും
കുടിക്കാനുള്ള
ജലത്തിനു പോലും
മർദ്ദകർ വിലക്കേർപ്പെടുത്തിയ
പ്പോൾ,
വിശ്വാസത്തിന്റെ
കരുത്തിൽ ഒരു
ജനത
ഉയിർത്തെഴുന്നേറ്റ
വിപ്ലവമാണ് ബദ്ർ.

​ഹിജാസിന്റെ
കത്തുന്ന
സൂര്യനുതാഴെ
ബിലാൽ (റ) വിന്റെ
നെഞ്ചിൽ
കരിങ്കല്ലേറ്റു
വെച്ചപ്പോൾ ഉയർന്ന
‘അഹദ്… അഹദ്…’
എന്ന മന്ത്രം
കേവലം ഒരു
ശബ്ദമായിരുന്നില്ല;
അത് വരാനിരിക്കുന്ന
ഒരു
മഹാവിപ്ലവത്തിന്റെ വിത്തു
പാകലായിരുന്നു.

സുമയ്യ ബീവിയുടെ
പവിത്രമായ രക്തം
മക്കയുടെ മണ്ണിൽ
വീണപ്പോൾ അത്
വിമോചനത്തിന്റെ
ചെടികൾക്ക്
വളമായി മാറി.

സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്ക
പ്പെട്ടവന്റെയും,
സമ്പാദ്യങ്ങളെല്ലാം കവർന്നെടുക്കപ്പെട്ട
വന്റെയും ഉള്ളിൽ
നീറിപ്പുകഞ്ഞ
നീതിക്കുവേണ്ടിയുള്ള
ദാഹമായിരുന്നു
ബദ്റിലെ ഓരോ
ചുവടുവെപ്പുകളും.

​ വിശ്വപ്രസിദ്ധ കവി
അല്ലാമാ ഇഖ്ബാൽ
തന്റെ വരികളിൽ ബദ്റിനെ
വിശേഷിപ്പിക്കുന്നത്
വിശ്വാസത്തിന്റെ
കരുത്ത്
പർവ്വതങ്ങളെപ്പോലും
ചലിപ്പിക്കും എന്നാണ്.
അദ്ദേഹത്തിന്റെ
കൃതിയിൽ
ബദ്റിലെ പോരാളികളെ
വിശേഷിപ്പിക്കാൻ
ഉപയോഗിച്ച
പദങ്ങൾ
പീഡിതന്റെ ആത്മബലത്തെ അത്യന്തം
ഹൃദയസ്പർശിയായി
വരച്ചുകാട്ടുന്നു.

​ബദ്റിലെ
മർദ്ദകരുടെ
പിന്മുറക്കാർ ഇന്നും
ലോകത്തിന്റെ വിവിധ
കോണുകളിൽ
അട്ടഹാസം
മുഴക്കുന്നുണ്ട്.

ഫലസ്തീന്റെ
മണ്ണിൽ
ഇസ്രായേൽ നടത്തുന്ന
വംശഹത്യയും,
പശ്ചിമേഷ്യയിൽ
അമേരിക്കൻ
സാമ്രാജ്യത്വം
വിതയ്ക്കുന്ന നാശവും
ബദ്റിന് മുമ്പുള്ള
മക്കയിലെ ഇരുണ്ട
നാളുകളെ ഓർമ്മിപ്പിക്കുന്നു.

ആധുനിക
മിസൈലുകൾ
മഴപോലെ
പെയ്തിറങ്ങിയിരുന്ന
ഗസ്സയിലെ
തെരുവുകളിൽ കുഞ്ഞുങ്ങളുടെ
വിലാപം കേൾക്കാത്ത
ലോകം
ബദ്റിലെ അബൂ ജഹ് ലുമാരുടെ
പുതിയ മുഖങ്ങളാണ്.

ഇറാൻ
ഉൾപ്പെടെയുള്ള
രാജ്യങ്ങൾ
നേരിടുന്ന
ക്രൂരമായ ഉപരോധങ്ങൾ
ഒരു രാഷ്ട്രത്തിന്റെ
പരമോന്നത നേതാവിനെ പോലും
അന്താരാഷ്ട്ര നിയമങ്ങളെ
കാറ്റിൽ പറത്തി
നിഷ്കരുണം വധിക്കുന്ന സാമ്രാജ്യത്വ ധിക്കാരവും
മർദ്ദിതന്റെ വേദന വർദ്ധിപ്പിക്കുന്നു.

സാങ്കേതിക വിദ്യയുടെ മറവിൽ
നടത്തുന്ന
ഈ നര നായാട്ടുകൾ,
അന്ന് മക്കയിലെ
ഖുറൈശി പ്രമാണിമാർ
അടിച്ചമർത്തപ്പെട്ടവ രോട്
കാട്ടിയ അതേ ക്രൂരതയുടെ
ആധുനിക പതിപ്പാണ്.
എന്നാൽ
ഈ മിസൈൽ മഴകൾക്കിടയിലും
തകരാത്ത ഒരു കരുത്തുണ്ട്- അതാണ്
ബദ്ർ നൽകുന്ന ആത്മവീര്യം.

ബദ്ർ പോരാട്ടത്തിന് തൊട്ടുമുമ്പുള്ള
രാത്രിയിൽ മുത്തുനബി(സ )
നടത്തിയ പ്രാർത്ഥന ചരിത്രത്തിലെ ഏറ്റവും
ഹൃദയഭേദകമായ
അദ്ധ്യായമാണ്.

വിറയ്ക്കുന്ന കരങ്ങളോടെ,
തട്ടം തോളിൽ നിന്ന്
വീഴുന്നത് പോലുമ റിയാതെ
അവിടുന്ന് തേടിയ
ആ തേട്ടം പീഡിതന്റെ
അവസാനത്തെ അഭയമായിരുന്നു.
ആധുനിക ചരിത്രകാരൻ മാർട്ടിൻ ലിങ്‌സ് ബദ്റിനെ വിശേഷിപ്പിച്ചത്
“അസാധ്യമായതിന്റെ വിജയം” എന്നാണ്.
ഭൗതികമായ എല്ലാ കണക്കു കൂട്ടലുകളും
തകർന്നടിഞ്ഞ
ഇടമായിരുന്നു
ബദ്ർ
എന്ന് അദ്ദേഹം സമർഥിക്കുന്നു.

മർദ്ദകനായ അബൂജഹലിന്റെ
അഹങ്കാരം മണ്ണിൽ
വീണത് ആയുധ
ശക്തി കൊണ്ടല്ല.
മറിച്ച് തങ്ങൾ അനുഭവിച്ച
ക്രൂരതകൾക്കെതിരെ
അടിച്ചമർത്തപ്പെട്ടവരുടെ
ഉള്ളിൽ നിന്നുയർന്ന
കനൽ വഴികൾ കൊണ്ടാണ്.
അടിമകളുടെ വിമോചനമായിരുന്നു
ബദ്റിന്റെ അന്തസത്ത.
ഒരിക്കൽ ആരുടെയൊക്കെയോ
കാൽക്കീഴിൽ
ചവിട്ടേറ്റു കിടന്നവർ
ചരിത്രത്തിന്റെ
ഗതി മാറ്റുന്ന
നായകന്മാരായി മാറുന്ന
കാഴ്ചയാണ്
ബദ്ർ
നമുക്ക് സമ്മാനിക്കുന്നത്.

എത്ര വലിയ ആയുധബല മു ണ്ടെങ്കിലും
നീതിയുടെ കാറ്റടിക്കുമ്പോൾ
അതെല്ലാം തകർന്നടിയും.

ആയിരക്കണക്കിന്
മിസൈലുകളെക്കാൾ
കരുത്തുണ്ട്
ഒരു പീഡിതന്റെ
ആത്മാർത്ഥമായ പ്രാർത്ഥനയ്ക്ക് എന്ന്
ബദ് ർ തെളിയിക്കുന്നു.

ഇമാം സമഖ്ശരിയുടെ
അൽകശാഫിൽ
ബദ്റിനെ മുൻനിർത്തി
മനോഹരമായി വിവരിക്കുന്നത് ഇപ്രകാരമാണ്:
പീഡിതന്റെ
ആത്മാർത്ഥമായ നിലവിളി
ആകാശത്തിന്റെ കവാടങ്ങൾ
തുറക്കുമെന്നും
അവിടെനിന്ന്
റബ്ബിന്റെ സഹായം
ഒരു പ്രവാഹമായി ഒഴുകിയെത്തുമെന്നു മാണ്.

ഗസയിലെ തകർന്ന കെട്ടിടങ്ങൾക്കിടയിൽ
നീതിക്കായി കാത്തിരിക്കുന്ന
കുഞ്ഞിന്റെ കണ്ണുകളിലും,
അധിനി വേശത്തിനും,
സാമ്രാജ്യത്വത്തിനുമെതിരെ
നെഞ്ചുവിരിച്ചു നിൽക്കുന്ന
ഓരോ പോരാളിയിലും
ബദ്ർ പുനർജനിക്കുന്നു.

അത് പീഡിതന്റെ ഗീതമാണ്.
മർദ്ദിതന്റെ മോചന മന്ത്രമാണ്.

 

എഴുത്ത്

ഇസ്മ ഈൽ സഅദി വാളാട്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *