April 25, 2026

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

0
IMG_20260310_102030
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ:  ക്ഷേമപെൻഷൻ കേന്ദ്ര വിഹിതം 200 രൂപയിൽ നിന്നും 5000 രൂപ ആക്കി ഉയർത്തുക, നിർത്തലാക്കിയ റെയിൽവേ യാത്ര നിരക്ക് പുനസ്ഥാപിക്കുക, എൽഡർ ലൈൻ 14567 എടുത്തു മാറ്റുന്നത് ഉപേക്ഷിക്കുകഎന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് ധർണയും നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഹംസ ധർണ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി സി പ്രഭാകരൻ സ്വാഗതവും ജില്ലാ പ്രസിഡണ്ട് ജോസഫ് മാണിശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ സിറ്റിസൻസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സി കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ,പി അപ്പൻ നമ്പ്യാർ, വേണു മുള്ളാട്ട് ,പി ജെ ആന്റണിഎന്നിവർ സംസാരിച്ചു, മേഖലാ സെക്രട്ടറിമാരായ എം ടി ഫിലിപ്പ്,കെ കെ വിശ്വനാഥൻ,കുര്യാക്കോസ് മാസ്റ്റർ ബത്തേരി,യുകെ നാരായണൻ നായർ,അപ്പുക്കുട്ടൻ നായർഎന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *