കോളേജുകളിൽ യുദ്ധവിരുദ്ധ ദിനാചാരണം നടത്തി
കൽപ്പറ്റ: എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ ജില്ലയിലെ കോളേജുകളിൽ യുദ്ധവിരുദ്ധ ദിനാചാരണം നടത്തി. ലോകത്തെ വീണ്ടും കോളനിവൽക്കരിക്കാൻ അവുവദിക്കില്ലെന്ന മുദ്രാവാക്യം ഉയർത്തി മോദി സർക്കാരിന്റെ സാമ്രാജ്യത്വ കീഴടങ്ങലിനെതിരെ പ്രതിഷേധിച്ചു. കോജേളുകളിലും വിവിധ കേന്ദ്രങ്ങളിലും പ്രകടനവും വിദ്യാർഥി സംഗവും സംഘടിപ്പിച്ചു. പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ഇ എ സായന്ത് കൃഷ്‌ണ ഉദ്‌ഘാടനം ചെയ്‌തു. ബത്തേരി സെന്റ് മേരീസ് കോളേജിൽ ആർ എൽ അർച്ചിത്ത്, വയനാട് ഗവ. എൻജിനിയറിങ് കോളേജിൽ എം റിൻഷാദ്, കൽപ്പറ്റ എൻഎംഎസ്‌എം ഗവ. കോളേജിൽ സി മിഥിലജ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.





Leave a Reply