ബത്തേരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ബത്തേരി: ചുങ്കം ബസ് സ്റ്റാൻഡിന് പുറകിൽ താമരശ്ശേരി അടിവാരം കണലാട് മഞ്ചട്ടിയിൽ വിനോദിനെ (42) ആണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുൽത്താൻ ബത്തേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മരണകാരണം വ്യക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.





Leave a Reply