ജനവാസ മേഖലയിൽ ക്വാറിക്ക് പ്രവർത്തനാനുമതി ബഹുജന മാർച്ച് 17 ന്
പുല്‍പ്പള്ളി: നിയമവിരുദ്ധമായി ജനവാസ മേഖലയില്‍ ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതിനെതിരെ മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് ഈ മാസം 17ന് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പറുദീസ ക്വാറി വിരുദ്ധ സമിതിയംഗങ്ങള്‍ വാര്‍ത്തസമ്മേളത്തില്‍ അറിയിച്ചു. ക്വാറിയുടെ 50 മീറ്ററിനുള്ളില്‍ മൂന്ന് വീടുകളുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും ഗ്രാമപ്പഞ്ചായത്ത് അധികൃതരും നിയമവിരുദ്ധമായി ക്വാറിക്ക് പ്രവര്‍ത്തന അനുമതി നല്‍കിയിരിക്കുകയാണ്.
- ക്വാറി മാഫിയക്ക് നിയമവിരുദ്ധമായി സഹായം ചെയ്തു നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണം. ക്വാറിക്കാര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയും, ജനങ്ങളോടൊപ്പമാണ് തങ്ങളെന്നു പറയുകയും ചെയ്യുന്ന പഞ്ചായത്ത് ഭരണസമിതി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പറുദീസ ക്വാറി വിരുദ്ധ സമിതി ആരോപിച്ചു.
ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ക്വാറിക്ക് തിരക്കിട്ട് പ്രവര്‍ത്തനാനുമതി നല്‍കിയത് അവിഹിത കൂട്ടുകെട്ടിന്റെ ഭാഗമായാണ്. ക്വാറിക്കെതിരേ പ്രദേശവാസികള്‍ ഹൈക്കോടതിയില്‍പോയി സ്‌റ്റേ നേടിയെടുത്തിട്ടുണ്ട്. ഈ ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചെയര്‍മാന്‍ ജോണ്‍സണ്‍ പാറയ്ക്കല്‍, ടോമി ചൂണ്ടനാല്‍, കുമാരന്‍ പൊയ്ക്കാട്ടില്‍, ജസ്റ്റിന്‍ പടിഞ്ഞാറേല്‍, അനൂപ് മാത്യു, ജോസ് പഴനിലത്ത്, ഷിബു കണച്ചാന്‍പറമ്പില്‍ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.





Leave a Reply