May 15, 2026

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് ധനസഹായം വിതരണം ചെയ്തു 

0
IMG_20260314_120714
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: മേപ്പാടി മുണ്ടക്കെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ അംഗങ്ങൾക്കും പെൻഷണർമാർക്കും കെട്ടിട നിർമ്മാണ ക്ഷേമ ബോർഡിന്റെ രണ്ടാം ഘട്ട ആശ്വാസ ധനസഹായം വിതരണം ചെയ്തു. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതർക്ക് 4 ലക്ഷം രൂപയും പെൻഷണർമാരുടെ ആശ്രിതർക്ക് 1 ലക്ഷം രൂപയും മറ്റ് രീതിയിൽ ദുരന്തം ബാധിച്ചവർക്ക് 5000/- രൂപയുമാണ് ആശ്വാസ ധനസഹായമായി നൽകിയത്. രണ്ട് ഘട്ടങ്ങ ളിലായി ആകെ 47 തൊഴിലാളികൾക്ക് 21 ലക്ഷം രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. കൽപ്പറ്റ ഒഷിൻഹോട്ടലിൽ വെച്ച് നടന്ന ചടങ്ങ് ബോർഡ് ചെയർമാൻ വി.ശശികുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എം സുനിൽ അധ്യഷനായിരുന്നു. ബോർഡ് ഡയറക്ടർമാരായ മണ്ണാറം രാമചന്ദ്രൻ, തമ്പി കണ്ണാടൻ, സലിം തെന്നില പുരം, പി.സുനിൽകുമാർ , ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ഇൻചാർജ് എ.കെ.ഉസ്മാൻ വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *