May 15, 2026

ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാവാൻ കുടുംബശ്രീയും; പ്രത്യേക വായ്പ്പാ പദ്ധതി

0
IMG-20260314-WA0088
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരായ കുടുംബശ്രീ അംഗങ്ങള്‍ക്കായി നടപ്പാക്കിയ പ്രത്യേക വായ്പ പദ്ധതിയുടെ ചെക്ക് വിതരണം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താവ് താഹിറ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സന്ധ്യ എന്നിവര്‍ക്ക് മന്ത്രി ചെക്ക് കൈമാറി.

മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍പ്പെട്ട 434 കുടുംബശ്രീ അംഗങ്ങള്‍ക്ക് 8.5 കോടി രൂപയാണ് പലിശ രഹിത വായ്പ നല്‍കുന്നത്. 1.94 കോടി രൂപ ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കുടുംബശ്രീക്ക് നല്‍കിയിട്ടുണ്ട്. ദുരന്ത ബാധിതരായ എല്ലാ അംഗങ്ങള്‍ക്കും രണ്ട് ലക്ഷം രൂപയാണ് പലിശ രഹിത വായ്പയായി നല്‍കുക. ഒരു അയല്‍കൂട്ടത്തിന് 20 ലക്ഷം രൂപ പദ്ധതി പ്രകാരം വായ്പയായി ലഭിക്കും. കേരള ഗ്രാമീണ്‍ ബാങ്ക്, സെന്റല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് പദ്ധതിയുമായി സഹകരിക്കുന്നത്.

പനമരം പുഴയോരം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, കുടുംബശ്രീ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.കെ റജീന, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സി.പി രഞ്ജിത്ത്, പനമരം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജാനകി ബാബു, മുട്ടില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജോഷ്‌ലറാണി എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *