April 16, 2026

വയനാട് ജില്ലാ എ ഡിവിഷൻ ലീഗ് ഫുട്ബോളിൽ സ്പോർട്ടോ എഫ്.സി ചാമ്പ്യന്മാർ

0
IMG-20260315-WA0076
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ കൽപ്പറ്റ
എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ ഒരു മാസക്കാലമായി നടത്തിവന്ന 2025-26 വർഷത്തെ ജില്ലാ എ ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടി സ്പോർട്ടോ എഫ്.സി. ആറു കളികളിൽ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയുമായി 12 പോയിന്റ് നേടിയാണ് സ്പോർട്ടോ എഫ്.സി ചാമ്പ്യന്മാരായത്. ആറു കളികളിൽ മൂന്ന് ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി 11 പോയിന്റ് നേടിയ അത്‌ലറ്റിക് എഫ്.സി കൽപ്പറ്റ റണ്ണേഴ്സ് അപ്പായി. ടൂർണമെന്റിൽ കുറഞ്ഞ പോയിന്റുകൾ നേടിയ ടി.എസ്.എ മീനങ്ങാടി, കെ.വൈ.സി ചേനാട് എന്നീ ടീമുകളെ ബി ഡിവിഷനിലേക്ക് റെലിഗേറ്റ് ചെയ്തു.

ചാമ്പ്യൻഷിപ്പിലെ മികച്ച ഗോൾകീപ്പറായി എബിൻ തോമസിനെയും (ബത്തേരി എഫ്.എ), മികച്ച ഡിഫൻഡറായി ബ്രിനന്ദിനെയും (അത്‌ലറ്റിക് എഫ്.സി കൽപ്പറ്റ), മികച്ച മിഡ്‌ഫീൽഡറായി അശ്വിനെയും (കെ.വൈ.സി ചേനാട്), മികച്ച പ്ലെയറായി വിനായകിനെയും (സ്പോർട്ടോ എഫ്.സി) തിരഞ്ഞെടുത്തു. ജേതാക്കൾക്കുള്ള ട്രോഫി വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. റഫീഖും റണ്ണർ അപ്പിനുള്ള ട്രോഫി സെക്രട്ടറി ബിനു തോമസും സമ്മാനിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ അംഗങ്ങളായ നാസർ കല്ലങ്കോടൻ, അഖിൽ, മൻസൂർ അലി എം.കെ, സജീവൻ, ഫിറോസ്, സന്തോഷ് മാസ്റ്റർ, ടി.എസ് രാമചന്ദ്രൻ, ജില്ലാ ഫുട്ബോൾ താരം ഹൈറുദ്ദീൻ എന്നിവർ മികച്ച താരങ്ങൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *