November 7, 2026

കളരിയാണ് ലഹരി; വാളാടിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
IMG-20260315-WA0070
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വാളാട്: ഒയാസിസ് ഫിറ്റ്‌നസ് അക്കാദമിയിലെ കടത്തനാട് ചേകോർ കളരി സംഘത്തിന്റെ കളരി പരിശീലന ക്ലാസിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി
എക്സൈസ് വിമുക്തി മിഷൻ. ‘കളരിയാണ് ലഹരി’ എന്ന പ്രമേയത്തിലൂന്നിയായിരുന്നു പരിപാടി.

പരിശീലന ക്ലാസിൽ നാഷണൽ അത്‌ലറ്റ് അശ്വതി ബാലൻ സ്വാഗതം ആശംസിച്ചു. കളരി ഗുരുക്കൾ ജയ്ൻ മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. കൗമാരക്കാരിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കായിക വിനോദങ്ങളും ആയോധനകലകളും വലിയൊരു പ്രതിരോധമാണെന്ന് എൻ.സി. സജിത്ത്കുമാർ അച്ചൂരാനം.
​ഒയാസിസ് ഫിറ്റ്‌നസ് അക്കാദമി സി.ഇ.ഒ പ്രസാദ് ആലഞ്ചേരി ചടങ്ങിൽ നന്ദി പ്രകാശനം നടത്തി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *