April 25, 2026

ബത്തേരിയിൽ യു ഡി എഫ് റോഡ് ഷോ

0
IMG_20260318_202048
By ന്യൂസ് വയനാട് ബ്യൂറോ

 

 

 ബത്തേരി: സ്ഥാനാർത്ഥി നിർണ്ണയപ്രഖ്യാപനം വന്നതോടെ യു.ഡി.എഫിൻ്റെ സുൽത്താൻ ബത്തേരി നിയോജക മണ്ഡലം സ്ഥാനാർത്ഥിയായി നിലവിലുള്ള സിറ്റിംഗ് എം.എൽ.എ ഐ.സി.ബാലകൃഷ്ണൻ നാലാം തവണയും രംഗത്തെത്തിയതോടെ പരസ്യ പ്രചാരണം ചൂട് പിടിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പഞ്ചായത്ത് തല കൺവൻഷനുകളുമായി പ്രചരണ രംഗത്തിറങ്ങിയ യുഡിഎഫ് ഐ.സി.ബാലകൃഷ്ണനെയും ആനയിച്ചുകൊണ്ടുള്ള റോഡ് ഷോയോടുകൂടിയാണ് പരസ്യ പ്രചാരണത്തിന് തുടക്കം കുറിച്ചത്. നൂറുകണക്കിന് അണികൾ അണിനിരന്ന റോഡ് ഷോ അസംപ്ഷൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കോട്ടക്കുന്നിൽ സമാപിച്ചു. സ്ഥാനാർത്ഥിയേയും വഹിച്ചുകൊണ്ട് പ്രവർത്തകർ പട്ടണത്തിൽ നടത്തിയറോഡ് ഷോയിൽ റോഡിനിരുവശവും നിന്ന ആളുകളോടും കടകമ്പോളങ്ങളിലെ  വോട്ടർമാരോടും വോട്ട് അഭ്യർത്ഥന നടത്തിയാണ് ഐ.സി റോഡ് ഷോയിൽ നിലകൊണ്ടത്.  കെ.സി.സി.സി.ജനറൽ സെക്രട്ടറി കെ.എൽ.പൗലോസ്, കെ.പി.സി.സി. മെമ്പർ കെ.ഇ.വിനയൻ, മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ്, നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ ഡി.പി.രാജശേഖരൻ, കൺവീനർ അബ്ദുള്ള ,യുഡിഎഫ് നേതാക്കളായ നിസി അഹമ്മദ്, ഉമ്മർ കുണ്ടാട്ടിൽ,എൻ.സി.കൃഷ്ണകുമാ|ർ, വർഗ്ഗീസ് മുരിയാൻകാവിൽ,റസീന അബ്ദുള്ളൾ ഖാദർ, ഗംഗാധരൻ ആത്താർ, എം.എ. അസൈനാർ‌ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *