May 16, 2026

മാനന്തവാടിയില്‍ വണ്‍വേ സമയത്തിൽ മാറ്റം; പുതുക്കിയ സമയക്രമം ഇങ്ങനെ

0
5e0a94ba-3cc6-41bc-9a19-24d1c3dfd253
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ടൗണില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് വണ്‍വേ സമയത്തില്‍ മാറ്റം വരുത്തിയതായി നഗരസഭ അധികൃതര്‍ അറിയിച്ചു. രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെയായിരിക്കും ഇനി മുതല്‍ നിയന്ത്രണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ വ്യക്തമാക്കി. നേരത്തെ ഇത് എട്ട് മണിവരെയായിരുന്നു.

രാത്രി 9 ന് ശേഷം മാത്രമേ വള്ളിയൂര്‍ക്കാവ് റോഡ്, മൈസൂര്‍ റോഡ് എന്നിവിടങ്ങളില്‍ നിന്നും ഇനി ഗാന്ധി പാര്‍ക്കിലേക്ക് നേരിട്ട് പോകാന്‍ സാധിക്കുകയുള്ളൂ. കൂടാതെ എല്‍ എഫ് സ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് നേരിട്ട് സെന്റ് ജോസഫ് റോഡ്, തലശ്ശേരി റോഡില്‍ നിന്നും നേരിട്ട് കോഴിക്കോട് റോഡ്, പോസ്റ്റ് ഓഫീസ് റോഡ്, മൈസൂര്‍ റോഡില്‍ നിന്നും, നേരിട്ട് ജോസ് ജംഗ്ഷന്‍ വഴി തലശ്ശേരി റോഡ് ഇവയെല്ലാം രാത്രി 9 ന് ശേഷമായിരിക്കും അനുമതി ഉണ്ടാവുക.

കൂടാതെ വള്ളിയൂര്‍ക്കാവ് ഉത്സവം പ്രമാണിച്ച് ചരക്ക് ലോറികള്‍ കൊയിലേരി റോഡിലൂടെ ഗതാഗതം നടത്താതെ നാലാംമൈല്‍ പനമരം റോഡ് ഉപയോഗിക്കണമെന്നും, വള്ളിയൂര്‍ക്കാവ് റോഡരികിലെ അനധികൃത വാഹന പാര്‍ക്കിംഗ് ഒഴിവാക്കണമെന്നും മാനന്തവാടി പോലീസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *