വള്ളിയൂർക്കാവ് ഉത്സവ നഗരിയിൽ ഇന്ത്യൻ കോഫി ഹൗസ് തുറന്നു
മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ഭക്തർക്കും സന്ദർശകർക്കും രുചികരമായ ഭക്ഷണവുമായി ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തനം ആരംഭിച്ചു. വള്ളിയൂർക്കാവ് – ചെറ്റപ്പാലം ബൈപ്പാസ് റോഡിലെ ഈ ശാഖയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൻ ജേക്കബ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു. നഗരസഭ കൗൺസിലർമാരായ പി.ടി. ബിജു, ശരണ്യ ശ്രീജിത്ത്, എം.ആർ. രജനീഷ്, കോഫി ഹൗസ് വൈസ് പ്രസിഡണ്ട് എം. രജീഷ്, പനമരം ബ്രാഞ്ച് മാനേജർ സന്തോഷ് ബാബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഉത്സവ സമാപനം വരെ എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതലായിരിക്കും പ്രവർത്തന സമയം.





Leave a Reply