പുൽപ്പള്ളിയിൽ നിന്നും കോതമംഗലത്തേക്ക് പദയാത്ര ആരംഭിച്ചു
പുൽപ്പള്ളി: പുൽപ്പള്ളി സെയ്ൻ്റ് ജോർജ് സിംഹാസന കത്തീഡ്രൽ ദേവാലയത്തിൽ നിന്നും വലിയ നോമ്പിനോടനുബന്ധിച്ച് കോതമംഗലം ചെറിയപള്ളിയിലെ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ സന്നിധിയിലേക്കുള്ള കാൽനട തീർഥയാത്രയ്ക്ക് തുടക്കമായി. പതാക കൈമാറി ഫാ. ഷിനോജ് പുന്നശ്ശേരി യാത്ര ഉദ്ഘാടനം ചെയ്തു. ബേബി കൈനിക്കുടിയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പദയാത്ര നടത്തുന്നത്. യൽദോസ് മടയേക്കൽ, പി.സി. ചാണ്ടി, ജിതേഷ് നീറന്താനം, ബെന്നി ചുള്ളോത്തുകുഴി, രാജു നാരകത്ത് പുത്തൻപുരയിൽ, എൻ.പി. ബെന്നി എന്നിവരാണ് തീർഥയാത്രയ്ക്ക് നേതൃത്വം നൽകുന്നത്.





Leave a Reply