April 25, 2026

വള്ളിയൂർക്കാവ് പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

0
IMG_20260323_182901
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ശനിയാഴ്‌ച മാനന്തവാടി വള്ളിയൂർക്കാവിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തവിഞ്ഞാൽ വിമല നഗർ കാക്കഞ്ചേരി ഉന്നതിയിലെ ചെറിയ വില്ലൻ (65) ആണ് മരിച്ചത്. ബുധനാഴ്ച്ച പണിക്കാണെന്നു പറഞ്ഞു വീട്ടിൽ നിന്നും പോയതായിരുന്നു. കുടകിലും മറ്റും പണിക്ക് പോയാൽ ഒരു മാസമൊക്കെ കഴിഞ്ഞാണ് ഇദ്ദേഹം മടങ്ങിവരാറുള്ളുവെന്ന് ബന്ധുക്കൾ പറഞ്ഞു.

 

മാനന്തവാടി ഒഴക്കോടിയിലും ഇദ്ദേഹത്തിന് ഒരു വീടുണ്ട്. അവിടെ പോയും ഇടയ്ക്ക് നിൽക്കാറുണ്ട്. അതുകൊണ്ട് തന്നെ ആരും ഇദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചിട്ടില്ലായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *