April 25, 2026

സജീവൻ തരിപ്പയ്ക്ക് കെ.എസ്.ഇ.എസ്.എ വയനാട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി

0
IMG_20260323_185325
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: സർവീസിൽ നിന്നും വിരമിക്കുന്ന എ.ഇ.ഐ (ഗ്രേഡ്) സജീവൻ തരിപ്പയ്ക്ക് കെ.എസ്.ഇ.എസ്.എ (കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. ഇന്ന് രാവിലെ 11:30-ന് ആരംഭിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജിനോഷ് പി.ആർ അധ്യക്ഷത വഹിച്ചു. വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സതീഷ് കുമാർ പി.കെ യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.എസ്.എ സംസ്ഥാന സെക്രട്ടറി ജി. ബൈജു ഉപഹാര സമർപ്പണം നടത്തുകയും യോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു.

 

കെ.എസ്.ഇ.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം ഷിജു എം.സി, മുൻ ജില്ലാ സെക്രട്ടറി വിനീഷ് പി.എസ്, പി.ഒ ബഷീർ കെ.കെ, പി.ഒ (ഗ്രേഡ്) പ്രമോദ് കെ.പി, സി.ഇ.ഒമാരായ മൻസൂർ അലി, ശ്രീജേഷ് പി.പി, ഡബ്ല്യു.സി.ഇ.ഒ സൽമ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മറുപടി പ്രസംഗം നടത്തിയ സജീവൻ തരിപ്പ തന്റെ 22 വർഷക്കാലത്തെ സർവീസ് ഓർമ്മകൾ പങ്കുവെച്ചു. ജില്ലാ സെക്രട്ടറി നിക്കോളാസ് ജോസ് സ്വാഗതവും ട്രഷറർ സന്തോഷ് ടി.പി നന്ദിയും രേഖപ്പെടുത്തി. ഉച്ചഭക്ഷണത്തോടുകൂടി യോഗ നടപടികൾ അവസാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *