April 25, 2026

ഹോം വോട്ടിംഗ്: ജില്ലയില്‍ 4978 അപേക്ഷര്‍

0
IMG_20260323_195552
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 4978 പേര്‍ ഹോം വോട്ടിങ്ങിനായി അപേക്ഷ സമര്‍പ്പിച്ചു. 85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സംവിധാനമാണ് ഹോം വോട്ടിംഗ്. ഏപ്രില്‍ അഞ്ചിനകം ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും.

 

ബി.എല്‍.ഒ, പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്‌സെര്‍വര്‍, പോലീസ്, വീഡിയോഗ്രാഫര്‍ ഉള്‍പ്പെടുന്ന സംഘമാണ് വീടുകളില്‍ എത്തുക.അപേക്ഷ സമര്‍പ്പിച്ച വോട്ടര്‍മാരെ മുന്‍കൂട്ടി ബന്ധപ്പെട്ട് വോട്ടെടുപ്പ് തീയതിയും സമയവും അറിയിക്കും. 50 സ്‌ക്വാഡുകള്‍ ജില്ലയില്‍ ഹോം വോട്ടിങ് നടപടികള്‍ക്കായി പ്രവര്‍ത്തിക്കും. വോട്ടെടുപ്പ് സമയത്ത് വോട്ടറുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും വോട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കും. ഓരോ സംഘവും ആവശ്യമായ എല്ലാ തെരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് വീടുകളില്‍ എത്തുക. വീഡിയോ രേഖപ്പെടുത്തലിലൂടെ പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കുകയും ചെയ്യും.

 

വോട്ടെടുപ്പിന് ശേഷം ബാലറ്റ് സുരക്ഷിതമായി സീല്‍ ചെയ്ത് നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ ശാരീരികമായി പോളിങ് ബൂത്തിലെത്താന്‍ കഴിയാത്തവര്‍ക്കും ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ അവസരം ലഭിക്കുമെന്ന് നോഡല്‍ ഓഫീസര്‍മാരായ പി ബൈജു, ഗിഫ്റ്റണ്‍ രാജ് എന്നിവര്‍ വ്യേക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *