April 25, 2026

നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറേറ്റില്‍ മാതൃകാ ഹരിത ബൂത്തൊരുങ്ങി

0
IMG_20260323_211415
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റില്‍ മാതൃകാ ഹരിത ബൂത്ത് സജ്ജീകരിച്ചു. തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഹരിത ബൂത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചായിരിക്കണം നടക്കേണ്ടതെന്ന് കളക്ടര്‍ പറഞ്ഞു. ശുചിത്വ മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്ലാസ്റ്റിക് വിമുക്തവും പ്രകൃതിദത്തവുമായ വസ്തുക്കള്‍ ഉപയോഗിച്ച് ബൂത്തുകള്‍ ഒരുക്കിയത്. ബൂത്തില്‍ തുണി, പനമ്പ്, ഈറ, മുള തുടങ്ങി പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കളാണ് അലങ്കാരത്തിനും മറ്റുമായി ഉപയോഗിച്ചിരിക്കുന്നത്. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കാന്‍ പ്രത്യേക ബിന്നുകളും ഒരുക്കിയിട്ടുണ്ട്.

 

വോട്ടര്‍മാര്‍ക്ക് മനോഹരവും കുളിര്‍മയുള്ളതുമായ ഒരു അന്തരീക്ഷം ഒരുക്കുന്നതിലൂടെ മികച്ച വോട്ടിംഗ് അനുഭവം നല്‍കാന്‍ ഇത്തരം ഹരിത ബൂത്തുകള്‍ സഹായിക്കുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഹര്‍ഷന്‍ പറഞ്ഞു. അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഹരിത കര്‍മ്മ സേനയുടെ സഹായവും ഉണ്ടാകും.

 

പരിപാടിയുടെ ഭാഗമായി ഹരിതചട്ടപാലനം സംശയങ്ങളും മറുപടികളും എന്ന കൈപുസ്തകം വിതരണം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, എഡിഎം എ ജയശ്രീ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *